അമ്മ വഴിയാധാരം! മമ്മൂട്ടി രാജിവെക്കും! | filmibeat Malayalam

2017-11-21 2,403

Amma's executive meeting in trouble

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുണ്ട് മലയാളസിനിമയിലുണ്ടായ വിവാദം താരസംഘടനയായ അമ്മയെയും ബാധിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതോടെ അമ്മയിലെ അംഗങ്ങളെല്ലാം രണ്ട് ദിക്കിലായിരുന്നു. നയിക്കാൻ ആളില്ലാതെ പ്രതിസന്ധിയിലാണ് ഇപ്പോള്‍ സംഘടന. രണ്ട് ദിക്കിലായ അംഗങ്ങളെ ഒന്നിപ്പിക്കാൻ പലരും പലവിധത്തില്‍ ശ്രമിച്ചിരുന്നു. പൃഥ്വിരാജിനെ അനുനയിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞെങ്കിലും മറ്റ് താരങ്ങളെല്ലാം പ്രതിഷേധത്തിലാണ് എന്നാണ് അറിയാൻ കഴിയുന്നത്. സംഘടനയിലേക്ക് ഇനിയില്ല എന്ന നിലപാടിലാണ് ദിലീപ്. കുറേക്കാലം സംഘടനയെ നിയന്ത്രിച്ചിരുന്നത് ദിലീപാണ്. എന്നാല്‍ ഇപ്പോള്‍ ദിലീപ് ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാവുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്ഥാനമൊഴിയാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടിയും ഇന്നസെൻറും. പുതിയ തീരുമാനം വരാത്ത സാഹചര്യത്തില്‍ അമ്മയുടെ ഭരണം മോഹന്‍ലാല്‍ ഏറ്റെടുക്കണമെന്ന അഭിപ്രായം സജീവമാണ്. എന്നാല്‍ മോഹന്‍ലാല്‍ ഇതിന് സന്നദ്ധയല്ല എന്നാണ് അറിയുന്നത്.